കാസർകോഡ് : കാസർകോഡ് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും നിലവിൽ കെപിസിസി അംഗവുമായ കെ കെ നാരായണൻ ബിജെപിയിലേക്ക്. കോൺഗ്രസിന് കീഴിലുള്ള നീലേശ്വരത്തെ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു കെ കെ നാരായണൻ.
ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെപി നദ്ദയിൽ നിന്ന് കെ കെ നാരായണൻ നേരിട്ട് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ആയിരിക്കും കെ കെ നാരായണൻ ബിജെപി അംഗത്വം സ്വീകരിക്കുക. എൻകെബിഎം ആശുപത്രി ചെയർമാൻ, നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗം, പടന്നക്കാട് ബേക്കല്‍ ക്ലബ് മാനജിങ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു വന്നിട്ടുള്ള വ്യക്തിയാണ് കെ കെ നാരായണൻ.
ഈ മാസം 27നാണ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഈ വേദിയിൽ വെച്ച് ജെപി നദ്ദയിൽ നിന്ന് കെ കെ നാരായണൻ ബിജെപി അംഗത്വം സ്വീകരിക്കും.
Discussion about this post