ഒട്ടാവ: കോവിഡുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കാനഡയിലെ ഫെഡറൽ കോടതി. സാഹചര്യം പ്രക്ഷുബ്ധം ആയിരുന്നുവെങ്കിലും “അടിയന്തിരാവസ്ഥ” പുറപ്പെടുവിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും നിലവിലെ നിയമങ്ങൾ തന്നെ സാഹചര്യത്തെ നേരിടാൻ പര്യാപ്തമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
അടിയന്തരാവസ്ഥ നിയമത്തെ ഏർപ്പെടുത്താൻ തക്ക ഒരു ദേശീയ അടിയന്തരാവസ്ഥയും ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും അങ്ങനെ ചെയ്യാനുള്ള തീരുമാനം യുക്തിരഹിതവും അസംബന്ധവും ആണെന്ന് ഇതിനാൽ ഈ കോടതി പ്രഖ്യാപിക്കുന്നു ,” ഫെഡറൽ കോടതി ജസ്റ്റിസ് റിച്ചാർഡ് മോസ്ലി ചൊവ്വാഴ്ച വിധിച്ചു. തന്റെ അധികാര പരിധിയിൽ വരുന്നതിനേക്കാൾ കൂടുതലുള്ള കാര്യമാണ് ട്രൂഡോ ചെയ്തതെന്നും കോടതി വ്യക്തമാക്കി. കാനേഡിയൻ സുപ്രീം കോടതിയുടെ സമാനമായ അധികാരങ്ങൾ ഉൾക്കൊള്ളുന്നതാണ് കാനഡയുടെ ഫെഡറൽ കോടതി.
പ്രതിഷേധത്തിൽ ഉൾപ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയും അനാവശ്യമാണെന്ന് കാനഡയിലെ ഫെഡറൽ കോടതിയുടെ വിധി വ്യക്തമാക്കി
പൊതു ഇടങ്ങൾ സമാധാനപരമായി ആസ്വദിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആയിരിന്നു ട്രക്ക് ഡ്രൈവർമാരുടെ സമരം, അത് അങ്ങേയറ്റം പ്രതിഷേധാർഹമാണെങ്കിലും അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ തക്ക വിധത്തിൽ ഗുരുതരമായ അക്രമമോ ഗുരുതരമായ അക്രമത്തിന്റെ ഭീഷണിയോ ആയിരുന്നില്ല,” ജഡ്ജി തന്റെ വിധി ന്യായത്തിൽ വ്യക്തമാക്കി
കാനേഡിയൻ ഫെഡറൽ കോടതിയുടെ വിധി വീണ്ടും വീണ്ടും താഴ്ന്നു കൊണ്ടിരിക്കുന്ന ട്രൂഡോയുടെ ജനപ്രീതിക്ക് അടുത്ത അടിയായിരിക്കുകയാണ്
Discussion about this post