ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെ നൂറ്റാണ്ടുകളായുള്ള ഭക്തരുടെ കാത്തിരിപ്പാണ് അവസാനിച്ചത്. നിഷ്‌ക്കളങ്കമായ ഭക്തിയോടെയും ആദരവോടെയും എല്ലാവരും ജാതിമതഭേദമന്യേ രാംലല്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കിയപ്പോൾ ചില മതമൗലികവാദികൾ വിദ്വേഷം പടർത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മതമൗലികവാദികൾ വിഷം ചീറ്റിയത്. ഗുജറാത്തിലെ മെഹ്സാന , വഡോദര, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ല, മുംബൈയിലെ മിരാ റോഡ് മേഖല എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിസ്റ്റുകൾ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നു.
ഡോദരയിലെ സാധ്ലി ഗ്രാമത്തിൽ നിന്നുള്ള ഹംജ ഖത്രി, ഫൈസാൻ നാനിയോ, ജുനൈദ് ഖുറേഷി തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ രാമക്ഷേത്രത്തിന്മേൽ പ്രകോപനപരമായ പോസ്റ്റുകൾ ഇടുകയും ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോസ്റ്റ് ഇൻറർനെറ്റിൽ വൈറലായതിനെ തുടർന്ന് പോലീസ് സംഭവത്തിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വഡോദരയിലെ സാധ്ലി സ്വദേശികളായ മൂന്ന് ഇസ്ലാമിസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ വിവാദ പോസ്റ്റുകൾ പോസ്റ്റ് ചെയ്ത് സമാധാനം തകർക്കാൻ ശ്രമിച്ചു. ഹംജ ഖത്രി, ഫൈസാൻ നാനിയോ, ജുനൈദ് ഖുറേഷി എന്നിവർ ബാബറി മസ്ജിദ് കാണിക്കുന്ന പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയും ഹിന്ദുക്കളുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ ‘സർ തൻ സേ ജൂദാ’ എന്ന മുദ്രാവാക്യം മുഴക്കി.”ജബ് വക്ത് ഹമാര ആയേഗാ, തബ് സർ ധാദ് സേ അൽഗ് കിയ ജായേഗാ” എന്നെഴുതിയ ബാബറി മസ്ജിദിന്റെ ഫോട്ടോ പ്രതികൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്.











