ഡല്‍ഹി: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് പാക്ക് അധീന കശ്മീരില്‍ അണക്കെട്ടു നിര്‍മിക്കാന്‍ ചൈനീസ് കമ്പനി ഒരുങ്ങുന്നു. ചൈനയുടെ ഏറ്റവും വലിയ ജലവൈദ്യുത കമ്പനികളിലൊന്നായ ചൈന ത്രീ ഗോര്‍ജസ് കോര്‍പ്പറേഷനാണ് (സിടിജിസി) അണക്കെട്ടു നിര്‍മിക്കാനൊരുങ്ങുന്നത്.
പാക്ക് അധീന കശ്മീരിലെ കോഹല ജലവൈദ്യുത പദ്ധതി വികസിപ്പിക്കാന്‍ ചൈന കമ്പനിയുമായി കരാറായി. യാങ്‌സീ നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടു നിര്‍മിച്ചതും ഇവരാണ്.
ഝലം നദിയില്‍ പണിയുന്ന അണക്കെട്ടില്‍ നിന്ന് 1,100 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുക. ആകെ ചെലവ് 2.4 ബില്യണ്‍ യുഎസ് ഡോളര്‍. 30 വര്‍ഷത്തേക്കാണ് കമ്പനിക്കു കരാര്‍ നല്‍കിയിരിക്കുന്നത്.
കശ്മീര്‍ വിഷയവുമായി ബന്ധമില്ലെന്നും വാണിജ്യ താല്‍പ്പര്യം മാത്രമാണിതിനു പിന്നിലെന്നും ചൈന വിശദീകരിക്കുന്നു. ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി വഴി കാരക്കോറം ദേശീയപാതയുടെ വികസനം, റയില്‍വേ ലൈന്‍, അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ പദ്ധതികള്‍ എന്നിവ നടപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
Discussion about this post