2023 ലെ ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ടി20 താരമായി ഇന്ത്യൻ താരം സൂര്യ കുമാർ യാദവിനെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് സൂര്യകുമാറിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2022ലും ടി20 പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയിരുന്നത് സൂര്യകുമാർ യാദവ് ആയിരുന്നു. തുടർച്ചയായി രണ്ട് തവണ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യകുമാർ.
സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ഉഗാണ്ടയുടെ അൽപേഷ് റമസാനി, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ എന്നിവരെ പരാജയപ്പെടുത്തിയാണ് സൂര്യകുമാർ യാദവ് മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം നേടിയത്. കഴിഞ്ഞ വർഷം 17 ഇന്നിങ്‌സുകളിൽ നിന്നായി 733 റൺസാണ് സൂര്യ നേടിയത്. പോയ വർഷം നിരവധി മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനും സൂര്യകുമാറിന് കഴിഞ്ഞിരുന്നു.
വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ വെസ്റ്റ് ഇൻഡീസിന്റെ ഹീലി മാത്യൂസാണ് മികച്ച ടി 20 താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടി20 പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് താരമാണ് ഹീലി മാത്യൂസ്. 2015ൽ സ്റ്റെഫാനി ടെയ്‌ലറും ഈ പുരസ്‌കാരം നേടിയിരുന്നു.
Discussion about this post