ന്യൂഡൽഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്. ഇന്ന് ഉച്ചയോടെ അദ്ദേഹം പ്രത്യേക വിമാനത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ എത്തും. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാണ് ഇമ്മാനുവൽ മാക്രോൺ.
അദ്ദേഹത്തിന്റെ ദ്വിദിന ഇന്ത്യ സന്ദർശനം ആംബർ കോട്ടയിൽ നിന്നാകും ആരംഭിക്കുക. ഇവിടെ അദ്ദേഹത്തിനായി പ്രത്യേക സംഗീത- നൃത്ത പരിപാടി സംഘടിപ്പിയ്ക്കും. ഇവിടുത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ജന്ദർ മന്തിറിലേക്ക് പോകും. ഇവിടെ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇവിടം ഇരുവരും ചേർന്ന് നടന്ന് കാണും. ജന്ദർ മന്തിറിന്റെ പ്രത്യേകതകളെക്കുറിച്ച് പ്രധാനമന്ത്രി മാക്രോണിന് വിശദീകരിച്ച് നൽകും.
ഇവിടെ നിന്നും സംഗനേരി ഗേറ്റുവരെ ഇരു നേതാക്കളുടെയും റോഡ് ഷോയുണ്ട്. ശേഷം ഹവാ മഹലിൽ എത്തും. ഇവിടം മുഴുവനും സന്ദർശിച്ച ശേഷം ഇരുവരും ആൽബെർട്ട് ഹാൾ മ്യൂസിയത്തിൽ എത്തും. രാംബാംഗ് പാലസിലാണ് മാക്രോണിനായി അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഇരുവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് തിരിക്കും.
Discussion about this post