നാസിക്: നിരോധിത ഭീകര സംഘടനയായ ഐഎസിന് പിന്തുണയും ധനസഹായവും നൽകിയെന്നാരോപിച്ച് നാസിക്കിൽ നിന്ന് 32 കാരനായ എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. തീവ്രവാദികളുടെ അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണ് മഹാരാഷ്ട്രയിൽ നിന്നും 200 കിലോമീറ്റർ അകലെ കയറ്റു മതി – ഇറക്കുമതി വ്യാപാരം നടത്തുന്ന ഇയാൾ.
അന്വേഷണത്തിൽ, പ്രതികൾ ഐഎസുമായി ബന്ധമുള്ള ഒരു വിദേശ സ്ഥാപനവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നതായി എടിഎസ് കണ്ടെത്തി.കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ ഒരു സംഘം ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു
എടിഎസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്
ചോദ്യം ചെയ്യലിനുശേഷം പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി, ജനുവരി 31 വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.
Discussion about this post