ഹൈദരാബാദ് (തെലങ്കാന) ): ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്ക് പിരിയുമ്പോൾ മൂന് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എടുത്ത് ഇംഗ്ലണ്ട് . 32 റൺസ് എടുത്ത ജോണി ബെയർസ്‌റ്റോവും 18 റൺസ് എടുത്ത ജോ റൂട്ടുമാണ് ക്രീസിൽ
ഹൈദരാബാദിലെ പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിന്റെ തീരുമാനം ശരിയാണെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇംഗ്ലീഷ് ബാറ്റസ്മാൻമാർ ബാറ്റ് ചെയ്തത്. പന്ത് നന്നായി സ്വിങ് ചെയ്ത ആദ്യ ഓവറുകളിൽ ബുമ്രയും മുഹമ്മദ് സിറാജും ചില അവസരങ്ങളിൽ ആധിപത്യം പുലർത്തിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടാതെ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുയർത്താൻ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചു. ഇംഗ്ലണ്ടിനായി ഓപ്പണർമാരായ സാക്ക് ക്രോളി 40 പന്തിൽ 20 റൺസും ബെൻ ഡകറ്റ് 39 പന്തിൽ 35 റൺസും എടുത്തു
തുടർന്ന് രവിചന്ദ്രൻ അശ്വിനും ജഡേജയു അടങ്ങുന്ന നിയന്ത്രണമേറ്റെടുത്തതോടെ 10 റണ്സിനിടെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഒരു തകർച്ചയെ നേരിട്ടെങ്കിലും, അഞ്ചാം വിക്കറ്റ് പാർട്ണർഷിപ്പിൽ ഒത്ത് ചേർന്ന ജോണി ബെയർസ്‌റ്റോ ജോ റൂട്ട് സഖ്യം കൂടുതൽ നാശനഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ട് ടോട്ടൽ 103 റൺസിൽ എത്തിച്ചിട്ടുണ്ട്
രണ്ട് വിക്കറ്റുമായി രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി . അതേസമയം ഒരു വിക്കറ്റ് വീഴ്ത്തി ജഡേജ മികച്ച പിന്തുണയും നൽകി. മികച്ച രീതിയിൽ ബോളെറിഞ്ഞെങ്കിലും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ ഇന്ത്യൻ പേസർമാർക്ക് ഇതുവരെ വിക്കറ്റ് ലഭിച്ചിട്ടില്ല.
സ്കോർ: ഇംഗ്ലണ്ട് 108/3 (ജോ റൂട്ട് 18*, ജോണി ബെയർസ്റ്റോ 32*, ബെൻ ഡക്കറ്റ് 35; രവിചന്ദ്രൻ അശ്വിൻ 2-20, രവീന്ദ്ര ജഡേജ 1-34)
Discussion about this post