തിരുവനന്തപുരം: രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതിയായ പദ്മ ശ്രീ ലഭിച്ചതിനെ തുടർന്ന് തിരുവിതാംകൂർ രാജകുടുംബാംഗവും ഗ്രന്ഥ കർത്താവുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും അന്തർദേശീയ കോളമിസ്റ്റും ഗ്രന്ഥ കർത്താവുമായ രാമചന്ദ്രൻ.
അനവധി പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവായ ആദരണീയായ ഒരു സ്ത്രീക്ക് നേരെ അവർ ഹിന്ദു സംസ്‌കൃതിയുടെ കൂടെ നിൽക്കുന്ന ആളാണെന്ന കാരണത്താൽ കപട മതേതരത്വ വാദികളും ഇടതുപക്ഷവും ചേർന്ന് രൂക്ഷമായി ആക്രമിക്കുകയാണ് ശ്രീ അശ്വതി തിരുനാളിനെ എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുകയാണ് ശ്രീ രാമചന്ദ്രൻ.
കേരള വാസ്തുശാസ്ത്രത്തെ പറ്റി ശ്രദ്ദേയമായ പുസ്തകം ഉൾപ്പെടെ 13 ഓളം പുസ്തകങ്ങൾ എഴുതിയ ഐ എ എസ്സുകാർക്ക് ക്‌ളാസ് എടുത്തിരുന്ന ഒരു വ്യക്തിയെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം ഇടതുപക്ഷവും ഇസ്ലാമോ ലെഫ്റ്റിസ്റ്റുകളും കൂട്ടം ചേർന്ന് ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
“അവർ 13 പുസ്തകങ്ങൾ എഴുതി. ഇതിൽ, Sree Padmanabha Swamy Temple (1998), History Liberated – The Sree Chithra Saga (2021) എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്. കവടിയാർ കൊട്ടാരവുമായി അകലമുള്ള ബംഗളൂരുവിലെ റീജൻറ് റാണി കുടുംബം പറയുന്ന കാര്യങ്ങൾ ആധാരമാക്കി കൂടി മനു പിള്ള എഴുതിയ The Ivory Throne ന് മറുപടിയാണ്, അവസാന പുസ്തകം.
അവർ എഴുതിയ, ക്ഷേത്ര വാസ്തുവിനെ സംബന്ധിച്ച ഒറ്റപുസ്തകം, Kerala Temple Architecture: Some Notable Features (1997) പോരെ, പത്മ അവാർഡ് കൊടുക്കാൻ?” അദ്ദേഹം തന്റെ പോസ്റ്റിൽ എഴുതി
കൂടാതെ “ദേവസ്വം ബോർഡിലെ ഒരു മാർക്സിസ്റ്റ്, പ്രാചീന മലയാളത്തിൽ വൃത്തികെട്ട നോട്ടീസ് എഴുതി. അതിൻ്റെ പേരിൽ കപടമതേതരവാദികൾ ഇവരുടെ മെക്കിട്ട് കയറി. നോട്ടീസ് എഴുതിയ മാർക്സിസ്റ്റിന് ഒന്നും സംഭവിച്ചില്ല. ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തിന് അവരെ ക്ഷണിച്ച ശേഷം പൊങ്കാലയിട്ടു”
ഇത്തരത്തിൽ ഹിന്ദുക്കളുടെ മെക്കിട്ടു കയറുവാൻ വേണ്ടി മാത്രം മതേതരം പറയുന്നവർക്ക്, വിളിച്ചു വരുത്തി അപമാനിക്കുന്നവർക്ക് അത് അവരുടെ രാഷ്ട്രീയമാണ് എന്നാണ് ഉത്തരമെങ്കിൽ പദ്മ അവാർഡ് ഞങ്ങളുടെയും രാഷ്ട്രീയമാണ് എന്ന് തന്നെ പറയേണ്ടി വരും എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്
Discussion about this post