ഹൈദരാബാദ്: ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 420 റൺസിന് ഓൾ ഔട്ട്. ഡബിൾ സെഞ്ച്വറി ക്ക് നാല് റൺസ് അകലെ വച്ച് വീണ ഒലി പോപ്പിന്റെ ചെറുത്ത് നിൽപ്പിൽ 230 റൺസിന്റെ മികച്ച ലീഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയുടെ മികച്ച ബൗളിംഗ് ആണ് 420 ൽ ഒതുക്കിയത് .
ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഒലി പോപ്പിന്റെ അനിതര സാധാരണമായ ചെറുത്ത് നിൽപ്പ് കണ്ട ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ഒടുവിൽ 420 റൺസിന് അവസാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 172 ന് 5 എന്ന നിലയിൽ ഫോളോ ഓൺ മുന്നിൽ കണ്ട ഇംഗ്ലീഷ് നിരയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സിനെയും വാലറ്റത്തെയും കൂട്ട് പിടിച്ച് പോപ്പ് 420 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
316/6 എന്ന നിലയിൽ ദിവസം പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആറാം ഓവറിൽ രെഹാൻ അഹമ്മദിനെ (28) നഷ്ടമായി.എന്നാൽ പിന്നീട് ഒമ്പതാമനായി വന്ന ടോം ഹാർട്ട്‌ലി എട്ടാം വിക്കറ്റിൽ വിലയേറിയ 80 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 52 പന്തിൽ 34 റൺസ് ആണ് ടോം ഹാർട്ട്‌ലി എടുത്തത്
ഇന്ത്യൻ നിരയിൽ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്ര മികച്ചു നിന്നു. മൂന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ഇനി 231 റൺസ് ആണ് ജയിക്കാൻ വേണ്ടത്
Discussion about this post