പാറ്റ്ന: ഇൻഡി സഖ്യത്തിൽ പണിയെടുത്തവർക്ക് അംഗീകാരം കിട്ടാത്ത സാഹചര്യം ആണുണ്ടായതെന്നും, കഷ്ടപെട്ടവർക്ക് കിട്ടേണ്ട അംഗീകാരം സഖ്യത്തിലുള്ള മറ്റു പലർക്കുമാണ് പോയതെന്നും വ്യക്തമാക്കി നിതീഷ് കുമാർ. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടത്തിയ ആദ്യ പ്രതികരണത്തിലാണ്, താൻ മുന്നണി വിടാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പരോക്ഷമായ സൂചന നിതീഷ് കുമാർ നൽകിയത്
ബി.ജെ.പി.യെ നേരിടാൻ താൻ നേതൃത്വം നൽകിയ ഇന്ത്യാ സംഘം അതിൻ്റെ കാര്യങ്ങൾ ചെയ്യുന്നില്ലെന്നും . ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ക്രെഡിറ്റ് സഖ്യത്തിലെ മറ്റുള്ളവർ എടുക്കുന്നു എന്നതിൽ ആളുകൾ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു
സഖ്യത്തിനുള്ളിലെ അസാധാരണമായ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് മഹാഗത്ബന്ധൻ കൂട്ടുകെട്ടിൽ നിന്നും പിരിയാനുള്ള തീരുമാനമെടുത്തതെന്ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ട് നിതീഷ് കുമാർ ഞായറാഴ്ച പറഞ്ഞു. “സഖ്യത്തിനുള്ളിലെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. എൻ്റെ എല്ലാ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് ഞാൻ ഇന്ന് രാജി സമർപ്പിച്ചത്,” അദ്ദേഹം പറഞ്ഞു
ഇൻഡി സഖ്യത്തിലെ അംഗങ്ങളെ ഒരുമിച്ചു കൊണ്ട് പോകാൻ താൻ പരിശ്രമിച്ചുവെങ്കിലും അതിന് ഒരു ഫലവും ഉണ്ടായില്ലെന്നും, മറ്റ് ഒരു പാർട്ടിയും ഒരു പ്രതികരണവും നടത്തിയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു
തനിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന ആഗ്രഹത്തോടെയാണ് നിതീഷ് കുമാർ ഇൻഡി സഖ്യം രൂപം കൊടുത്തതെന്ന് പരസ്യമായ രഹസ്യമാണ്. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശം വന്നപ്പോൾ നിതീഷ് കുമാറിനെ തഴഞ്ഞ് കോൺഗ്രസ് പ്രസിഡന്റ് ഖാർഘേയെ മമതാ ബാനർജി നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിതീഷ് കുമാർ തന്റെ അനിഷ്ടം പാർട്ടി സമ്മേളനങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഡി എം കെ നേതാക്കളോട് ഹിന്ദി പഠിക്കാൻ പറഞ്ഞതൊക്കെ വലിയ വിവാദത്തിലേക്കാണ് നയിച്ചത്. തുടർന്ന് ഇൻഡി മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് നിതീഷിനെ നിർദ്ദേശിച്ചെങ്കിലും അതും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല
Discussion about this post