കൊൽക്കത്ത : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച പുനരാരംഭിക്കുന്നത്.
ജനുവരി 14 ന് മണിപ്പൂരിൽ നിന്നായിരുന്നു രണ്ടാം ഭാരത് ജോഡോ യാത്ര ആരംഭിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ യാത്ര അസമിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ച ശേഷം രാഹുൽ ഗാന്ധി രണ്ടുദിവസത്തെ ഇടവേള എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഇസ്ലാംപൂരിലേക്ക് പ്രവേശിച്ച ശേഷം ജോഡോ യാത്ര തിങ്കളാഴ്ച ബീഹാറിൽ എത്തിച്ചേരും.
15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ 67 ദിവസത്തെ യാത്രയിൽ 6,713 കിലോമീറ്റർ സഞ്ചരിക്കാനാണ് രാഹുൽ ഗാന്ധി പദ്ധതിയിട്ടിരിക്കുന്നത്. മാർച്ച് 21ഓടെ മുംബൈയിൽ വച്ചായിരിക്കും യാത്രയ്ക്ക് സമാപനം ആവുക.
Discussion about this post