ഇസ്താംബൂൾ: തുർക്കിയിൽ മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇസ്താംബൂളിലെ ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണമുണ്ടായത്.
തുർക്കി ആഭ്യന്തരമന്ത്രാലയം സംഭവം സ്ഥിരീകരിച്ചു.ആക്രമണം നടത്തിയവരെ ഉടൻ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അലി യെർലികായ് പറഞ്ഞു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്താബുളിലെ സരിയേർ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയവർ പള്ളിയിൽ പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു.
Discussion about this post