കോഴിക്കോട് : ഒമ്പതാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് പോലീസ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനം നടന്ന വിവരം പുറത്താവുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറോട് ആണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നു പറഞ്ഞത്.
സ്കൂളിലെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ പോലീസിനെയും ചൈൽഡ് ഹെൽപ്പ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അദ്ധ്യാപകനെതിരെ പ്രായപൂർത്തി അകത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
Discussion about this post