തിരുവനന്തപുരം: ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. പോത്തൻകോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകര ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു.ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു








