കോഴിക്കോട്: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി ജെ പി അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വിഷയം ഇപ്പോൾ ഉയർത്തി കൊണ്ട് വന്നത് എന്ന വിമർശനങ്ങൾക്ക് ഉചിതമായ മറുപടിയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി ജെ പി ഇപ്പോൾ രാമക്ഷേത്രം കൊണ്ട് വന്നത് എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ടതില്ല, കാരണം ബി ജെ പി യുടെ പ്രകടന പത്രികയിൽ ഉള്ളതാണത്. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാമക്ഷേത്രം വന്നത് എന്ന വിമർശനത്തിന് ഒരു കഴമ്പുമില്ല, അതൊരു വിമർശനമേ അല്ല മാത്രമല്ല അഭിമാനത്തോടെ ചങ്കൂറ്റത്തോടെ ഞങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി എന്ന് പറയാൻ പറ്റണം എന്നും അദ്ദേഹം പറഞ്ഞു
കൂടാതെ, അയോദ്ധ്യ രണ്ട് മതങ്ങൾ തമ്മിലുള്ള ഒരു വിഷയം ആയി കണക്കാക്കേണ്ടതില്ല. ഇതൊരു മുസ്‌ലിം വിഷയമോ ഹിന്ദു വിഷയമോ അല്ല, മറിച്ച് ഇതൊരു രാഷ്ട്ര വിഷയമാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത സ്വാമി ചിദാനന്ദപുരിക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിയിരുന്നു അദ്ദേഹം
Discussion about this post