തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണറുടെ സുരക്ഷ സി ആർ പി എഫിന് കൊടുത്തതിൽ പരിഭ്രാന്തനാകുകയും ജനങ്ങൾക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്ന കേന്ദ്ര സേനയെ അപമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി, അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഗവർണറുടെ റൂട്ട് എങ്ങനെയാണു എസ് എഫ് ഐ ഗുണ്ടകൾക്ക് നേരത്തെ ചോർന്ന് കിട്ടുന്നത് എന്ന് വ്യക്തമാക്കണം. വി മുരളീധരൻ ആവശ്യപ്പെട്ടു
ജമ്മു കാശ്മീരിലെ ഭീകരന്മാരിൽ നിന്നും മാവോയിസ്റ്റുകളിൽ നിന്നും ജനങ്ങൾക്കു സംരക്ഷണം നൽകാൻ ജീവത്യാഗം ചെയ്യുന്ന സേനയെ ആണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. ആർ എസ് എസ് കാർക്ക് മാത്രം സുരക്ഷ ഒരുക്കുന്നവരാണ് സി ർ പി എഫുകാർ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, അങ്ങനെയാണെങ്കിൽ രാഹുൽ ഗാന്ധി ആർ എസ് എസ് ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് സുരക്ഷ നൽകുന്നതും സി ആർ പി എഫ് ആണ്, അങ്ങനെയെങ്കിൽ ആദ്യം ആർ എസ് എസ് ആകേണ്ടത് രാഹുൽ ഗാന്ധിയാണ്
ഗവർണറെ നേരിടാനെത്തിയ ഗുണ്ടകളെ തടയാൻ കേരള പൊലീസ് തയ്യാറാകാത്തതിനാലാണ് സി.ആർ.പി.എഫിനെ വിന്യസിക്കേണ്ടി വന്നത് . സർക്കാരിന്റെ അഴിമതിക്കും വൈസ് ചാൻസലർ നിയമനമടക്കമുള്ള നിയമവിരുദ്ധ നടപടികൾക്കും കൂട്ടു നില്‌ക്കാത്തതിനാണ് ഗവർണറെ എസ് എഫ് ഐ ഗുണ്ടകളെ വിട്ട് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. വി മുരളീധരൻ കൂട്ടിച്ചേർത്തു
Discussion about this post