ജമ്മു മേഖലയിൽ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് പാർട്ടിക്ക് വലിയ തിരിച്ചടി നൽകി കൊണ്ട് പാർട്ടിയുടെ കത്വ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. നേതാക്കളെ കൂടാതെ നിരവധി അനുഭാവികളും ജില്ലാ ഭാരവാഹികളും നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിലേക്ക് മാറിയിട്ടുണ്ട്.
ജമ്മുവിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് നേതാക്കളും ഭാരവാഹികളും മറ്റും ബിജെപിയിൽ ചേർന്നത് , ബി ജെ പിയുടെ ജമ്മു കശ്മീർ യൂണിറ്റ് തലവൻ രവീന്ദർ റെയ്നയും മറ്റ് നേതാക്കളും പുതുതായി ചേർന്നവരെ ആശംസിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
മുതിർന്ന ബിജെപി നേതാവ് ദേവീന്ദർ സിംഗ് റാണ, ബിജെപിയുടെത് മതമോ ജാതിയോ പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണെന്ന് പറഞ്ഞു കൊണ്ട്, ഓരോ പുതിയ അംഗങ്ങളെയും സ്നേഹത്തോടെയും സൗഹൃദത്തോടെയും സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കി
ബിജെപിയിൽ ചേരുന്നതിന് മുമ്പ് നാഷണൽ കോൺഫറൻസിൻ്റെ കത്വ ജില്ലാ ഘടകത്തിൻ്റെ തലവനായ സഞ്ജീവ് ഖജൂറിയ, മോദി സർക്കാരിൻ്റെ ക്ഷേമപദ്ധതികൾ എങ്ങനെയാണ് ഏറ്റവും അടിസ്ഥാന തലത്തിൽ വരെ സ്വാധീനം ചെലുത്തുന്നത് എന്നും ഉയർത്തിക്കാട്ടുകയും ആഗോള തലത്തിൽ ഇന്ത്യ ഇന്ത്യ ഇപ്പോൾ കൈവരിച്ചിരിക്കുന്നു പദവിക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post