ഗൂഡല്ലൂർ: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഗൂഡല്ലൂരിൽ നിന്നും കർണാടകയിലേക്ക് പോയവർ എത്തിയത് വീടിന്റെ കുത്തനെയുള്ള പടിക്കെട്ടിന് മുകളിൽ പെട്ടെന്നെത്താൻ ഗൂഗിൾ മാപ്പിലെ ‘ഫാസ്റ്റെസ്റ്റ് റൂട്ട്’ പിടിച്ച് പോയ ടൊയോട്ട ഫോർച്യൂറണർ കാറിനാണ് എട്ടിന്റെ പണി കിട്ടിയത്.
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും കർണ്ണാടകയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിനാണ് പണി കിട്ടിയത്. റോഡിലെ ബ്ലോക്കുകളും തിരക്കും ഒഴിവാക്കാൻ ഗൂഗിൾ മാപ്പിൽ ‘വേഗതയുള്ള റൂട്ട്’ എന്ന് കാണിച്ച വഴിയിലൂടെയാണ് സംഘം സഞ്ചരിച്ചത്. ആദ്യം ഒരു പോലീസ് ക്വാർട്ടേഴ്‌സിലൂടെ പോയ ഇവർ പിന്നെ ചെന്നെത്തിയത് ഒരു വളവിലേക്കാണ്. ഇവിടെ നിന്നും വാഹനം എത്തിയത് ഒരു റെസിഡൻഷ്യൽ ഏരിയയിലെ കുത്തനെയുള്ള കോണിപ്പടികളിലേക്കും.
പടവുകളിലേക്ക് പാഞ്ഞിറങ്ങിയ കാർ പാതി വഴിയിൽ നിന്നുപോയി. ഇതോടെ അപകടം കണ്ട് അടുത്തുള്ള താമസക്കാരും പോലീസുകാരും സ്ഥലത്തി. വളരെ പണിപെട്ടാണ് വാഹനം പുറത്തെത്തിച്ചത്. പടിക്കെട്ടിൽ കല്ലുകൾ നിരത്തിയും മണ്ണ് വിതറി നിരപ്പാക്കിയുമാണ് വാഹനം താഴെ എത്തിച്ചത്.
Discussion about this post