തൃശ്ശൂര്‍:പോത്തിനെ കണ്ട് ആന വിരണ്ടോടി. കുന്നംകുളത്താണ് സംഭവം. ആര്‍ത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കെട്ടിയിട്ട ആനയാണ് വിരണ്ടോടിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ആനയെ പറമ്പില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ആനയ്ക്ക് പാപ്പാന് വെള്ളം നല്‍ക്കുന്നതിനിടെ ആനയുടെ മുന്പിലെത്തിയ പോത്തിനെ കണ്ട് ആന ഭയന്ന് ഓടുകയായിരുന്നു. ഒരു കിലോമീറ്ററിലധികം ആന പേടിച്ച് ഓടി എന്നാണ് വിവരം . ആനയുടെ വരവ് കണ്ട് നാട്ടുകാരും വഴിയാത്രക്കാരും പരിഭ്രാന്താരാവുകയും ഭയന്ന് ഓടുകയും ചെയ്തു.
ആന ഓടി പാടത്ത് നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ തളച്ചു. കവുങ്ങ് തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകള്‍ക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തില്‍ പരിക്കേറ്റിട്ടുണ്
Discussion about this post