തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം. അടുത്ത മാസം 10ന് സെക്രട്ടേറിയറ്റും 11 നും 12 നും സംസ്ഥാന സമിതിയും ചേരും.
ചില മണ്ഡലങ്ങളിൽ എങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് ഇത്തരമൊരു പ്രതീതി സൃഷ്ടിക്കുന്നത്. എങ്കിലും 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
2019 നേക്കാൾ അനുകൂല സാഹചര്യം കേരളത്തിലുണ്ടെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരളത്തിൽ ഒഴികെ ഇൻഡി മുന്നണിയുമായി സഹകരിക്കാം. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകമായി സീറ്റ് ചർച്ച നടത്തണം. പരമാവധി സീറ്റുകളിൽ വിജയിക്കാൻ പരിശ്രമം വേണം. കേരളത്തിൽ ഗവർണർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ചർച്ചയായില്ലെന്നാണ് വിവരം.
Discussion about this post