കൊളംബോ: പരിശീലനത്തിനിടെ പാരച്യൂട്ടുകള്‍ കൂട്ടിയുടക്കി നാല് സൈനികര്‍ക്ക് പരിക്ക്. ശ്രീലങ്കയിലാണ് സംഭവം. കൊളംബോയില്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാണ് സൈനികര്‍ക്ക് അപകടം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് സൈനികരുടെ നില ഗുരുതരമാണ്.
ഫെബ്രുവരി നാലിനാണ് ശ്രീലങ്കയില്‍ സ്വാതന്ത്ര്യദിനാഘോഷം. ഇതിന്റെ ഭാഗമായി പരിശീലനം നടക്കുകയായിരുന്നു. വിമാനത്തില്‍ നിന്ന് ആറ് സൈനികര്‍ താഴെക്ക് ചാടി. അതില്‍ നാല് പേരുടെ പാരച്യൂട്ടുകള്‍ പൂര്‍ണമായി തുറന്നില്ല .അപ്രതീക്ഷമായി സൈനികരുടെ പാരച്യൂട്ടുകള്‍ കൂട്ടിയുടക്കുകയും തഴേക്ക് പതിക്കുകയുമായിരുന്നു.അതില്‍ രണ്ട് സൈനികര്‍ കെട്ടിടത്തിന് മുകളിലാണ് വീണത്. മറ്റുള്ളവര്‍ ഗ്രൗണ്ടിലുമാണ് വീണത്. ഇവരെ അപ്പോള്‍ തന്നെ ആളുകള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് പാരച്യൂട്ടുകള്‍ പൂര്‍ണമായി നിവരാതിരുന്നത് , പാരച്യൂട്ടിന്റെ തകരാറാണോ , മറ്റെന്തെങ്കിലും പ്രശ്‌നമാണോ എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ് എന്ന് സൈന്യം അറിയിച്ചു.
Discussion about this post