അയോദ്ധ്യ: രാമജന്മ ഭൂമിയിൽ ഭഗവാൻ ശ്രീരാമനെ കാണാനെത്തുന്ന അനവധി ഭക്തരിൽ വച്ച് വ്യത്യസ്തയാവുകയാണ് ഷബ്‌നം ഷെയ്ഖ് എന്ന മുംബൈ സ്വദേശിനി. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് എന്നീ മൂന് സംസ്ഥാനങ്ങളിൽ കൂടെ കാൽനടയായിട്ടാണ് ശ്രീരാമനെ കാണാൻ ഷബ്‌നം എത്തിച്ചേർന്നത്.
യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ഞാൻ പാകിസ്താനിലല്ല ഇന്ത്യയിലാണ് ജീവിക്കുന്നത് എന്നും അതിനാൽ തന്നെ യാത്രക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നും ഷബ്‌നം വ്യക്തമാക്കി
“യാത്ര ഒട്ടും വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. ഞാൻ പാകിസ്ഥാനിലോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്തിലോ ആണ് താമസിക്കുന്നതെങ്കിൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതാകുമായിരിന്നു , പക്ഷേ ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്. മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ കടന്നാണ് ഞാൻ ഇവിടെ അയോദ്ധ്യയിൽ വന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസും സർക്കാരും എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു,” മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി യാത്ര ചെയ്ത ഷബ്നം ഷെയ്ഖ് പറഞ്ഞു.
Discussion about this post