ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ജയിലുകളുടെ യഥാർത്ഥ സ്ഥലസൗകര്യം “ഞെട്ടിപ്പിക്കുന്നതും” “വളരെ ആശങ്കാജനകവുമാണെന്ന് വ്യക്തമാക്കി രാജ്യത്തെ പരമോന്നത കോടതി. അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ രാജ്യത്ത് കൂടുതൽ ജയിലുകൾ നിർമ്മിക്കുന്നത് “അടിയന്തര പരിഗണന” ആയി കണക്കാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചു. മാത്രമല്ല അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ എണ്ണം കണക്കിലെടുത്ത് നിർമ്മാണവുമായി ബന്ധപ്പെട്ട രൂപ രേഖ തയ്യാറാക്കാൻ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഓരോ ജില്ലയിലും കമ്മിറ്റികൾ രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള സാഹചര്യം പരിശോദിച്ചാൽ സെൻട്രൽ ജയിലുകളിലും ജില്ലാ, സബ് ജയിലുകളിലും അനുവദനീയമായ ശേഷിയുടെ 10% എങ്കിലും തടവുപുള്ളികൾ കൂടുതലാണ് , ചില കേസുകളിൽ ഇത് 30-50 % വരെ ആയിട്ടുണ്ട് ആണ്. ഈ കണക്കുകൾ തീർത്തും ആശങ്കാജനകം ആണെന്ന് മാത്രമല്ല അവയെ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു
ജയിലുകളിലെ മനുഷ്യത്വരഹിതമായ അവസ്ഥകളെക്കുറിച്ചുള്ള സ്വമേധയാ സ്വീകരിച്ച ഹരജി കോടതി പരിഗണിക്കുന്നതിനിടെയാണ് ജയിലുകളുടെ എണ്ണത്തെക്കുറിച്ചുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും (യുടി) റിപ്പോർട്ട് ലഭിച്ചത്. ഇതിനെ തുടർന്നാണ് ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് കോടതി പരാമർശിക്കുകയുണ്ടായത്. അതെ സമയം റിപ്പോർട്ട് സമർപ്പിക്കാതിരുന്ന ജാർഖണ്ഡ് മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് 10000 രൂപ വീതം പിഴയടക്കുവാനും കോടതി നിർദ്ദേശിച്ചു
Discussion about this post