അയോധ്യ: ഗ്യാൻവാപി തർക്ക പ്രദേശത്ത് ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ കുറിച്ച് പ്രതികരിച്ച് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. “ഒരു തെറ്റ് കൂടെ തിരുത്തപ്പെട്ടു” എന്നാണ് കോടതി വിധിയെ അയോദ്ധ്യ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ പ്രതികരിച്ചത്.
അവിടെ പ്രാർഥനകൾ നടത്താറുണ്ടായിരുന്നുവെന്നും അത് തുടരണമെന്നും ബഹുമാനപെട്ട കോടതി ഉത്തരവിട്ടിട്ടുണ്ട്.പൂജ നടത്താനുള്ള അവകാശം ലഭിച്ചത് നല്ല കാര്യമാണ്. ഒടുവിൽ സത്യം പുറത്തുവന്നു ആചാര്യ സത്യേന്ദ്ര ദാസ് കൂട്ടിച്ചേർത്തു
“പൂജ നിർത്തിയവരും നിർത്തിച്ച രീതിയും തെറ്റായിരുന്നു. പൂജ നടത്താനുള്ള അവകാശം തന്നതിന് കോടതിയോട് നന്ദി പറയുന്നു. വളരെയധികം സന്തോഷമുള്ള കാര്യമാണത്.പൂജ നിർത്തിവെച്ചത് തെറ്റായിരുന്നു, എന്നാൽ ഇപ്പോൾ തെറ്റ് തിരുത്തപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
വാരണാസി ജില്ലാ കോടതി ബുധനാഴ്ചയാണ് അന്തരിച്ച പുരോഹിതൻ്റെ കുടുംബത്തിന് ഗ്യാൻവാപി തർക്ക മന്ദിരത്തിന്റെ നിലവറയിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം അനുവദിച്ചത്.
Discussion about this post