ന്യൂഡൽഹി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിൽ എടുത്ത ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ച സാഹചര്യത്തിൽ സംസ്ഥാന ഗതാഗത മന്ത്രി ചമ്പൈ സോറൻ അടുത്ത മുഖ്യമന്ത്രിയായി അധികാരമേൽക്കും. ഇഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്
നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ചമ്പൈ സോറന്റെ നേതൃത്വത്തിൽ ഭരണ പക്ഷമായ ഇൻഡി മുന്നണിയിലെ 48 എം.എൽ.എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. തന്നെ അറസ്റ്റ് ചെയ്താൽ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനുള്ള ഹേമന്ത് സോറന്റെ നീക്കം പൊളിച്ചാണ് ചമ്പൈയുടെ രംഗപ്രവേശം.
മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റർ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post