വാരാണസി: ഹിന്ദു ഭക്തർ 1993 വരെ നടത്തി കൊണ്ടിരുന്ന പൂജകൾ പുനരാരംഭിക്കാൻ ഉത്തരവിട്ട കോടതി വിധിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നൽകി അഞ്ചുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി. കെട്ടിടത്തിന്റെ തെക്കേ ഭാഗത്ത് പ്രാർത്ഥന പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സമിതി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്
1968 ൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിലവിലുണ്ടായിരുന്ന ഒരു പഴയ ശിവക്ഷേത്രം തകർത്ത് ഔരംഗസേബ് ആണ് ഇപ്പോൾ കാണുന്ന തർക്ക മന്ദിരം നിർമ്മിച്ചത്.
വാരണാസി ജില്ലാ ജഡ്ജി അജയ കൃഷ്ണ വിശ്വേശ അവിടത്തെ മുൻ പൂജാരി കൊടുത്ത ഒരു കേസിന്റെ വിധിയുടെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മറ്റ് ഹിന്ദു മതവിശ്വാസികൾക്കും ആരാധന പുനരാരംഭിക്കാൻ അനുവദിച്ചിരിന്നു. ഇതിനെ തുടർന്ന് 30 വർഷത്തിന് ശേഷം ആദ്യമായി ഗ്യാൻവാപിയുടെ തെക്കൻ നിലവറയ്ക്കുള്ളിൽ വ്യാഴാഴ്ച പുലർച്ചെ വേദമന്ത്രങ്ങളും പ്രാർത്ഥനാ മണികളും മുഴങ്ങി. ഇത് വലിയ തിരിച്ചടിയായാണ് അഞ്ചുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി കാണുന്നത്
Discussion about this post