കാൺപൂർ: മോഡലും സിനിമാ നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ജന്മനാടായ കാൺപൂരിൽ വച്ചായിരുന്നു മരണം. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവാർത്ത പുറംലോകം അറിഞ്ഞത്.
2013ൽ ഇറങ്ങിയ നാഷ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ ശ്രദ്ധ നേടിയത്. 2011 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം ജയിച്ചാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന താരത്തിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിരുന്നു. കുടുംബത്തിന്റെ എതിർപ്പ് പരിഗണിച്ച് താരം പിന്നീട് പ്രസ്താവന പിൻവലിച്ചു.
കങ്കണ റണാവത്ത് അവതാരകയായ ലോക്ക് അപ്പിന്റെ ആദ്യ സീസണിലാണ് പൂനം അവസവാനമായി പ്രത്യക്ഷപ്പെട്ടത്. ദി ജേണി ഓഫ് കർമയകണ് അവസാനമായി അഭിനയിച്ച ചിത്രം.
Discussion about this post