ഗുവാഹത്തി: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബോഡി ഡബളിനെ ( രൂപസാദൃശ്യം ഉള്ളയാളെ പകരക്കാരനായി ഉപയോഗിക്കുന്നത്) ഉപയോഗിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യായ് യാത്ര അസമിലെത്തിയപ്പോൾ ബോഡി ഡബിളിനെ ചിലയിടത്ത് ഉപയോഗിച്ചതായും ഇയാളെ തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി 28 ന്, യാത്ര അസമിൽ നിന്ന് പുറപ്പെട്ട് പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷം, ജനുവരി 18 നും ജനുവരി 25 നും ഇടയിൽ വടക്കുകിഴക്കൻ സംസ്ഥാനത്തിലൂടെ കടന്നുപോയ യാത്രയുടെ ചില ഭാഗങ്ങളിൽ രാഹുൽ ഗാന്ധി ബോഡി ഡബിളിനെ ഉപയോഗിക്കുന്നതായി ഹിമന്ത പറയുന്നു. ഇയാളുടെ പേര് വിവരങ്ങൾ അറിഞ്ഞു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനത്തിന് ശേഷം താൻ തന്നെ ഒരു പത്രസമ്മേളനം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post