ഇടുക്കി : ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഈ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. ആത്മീയ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ ആണ് ഇയാൾ രോഗിയായ യുവതിയെ പീഡിപ്പിച്ചത്.
ഒരു മാസത്തോളം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇടുക്കി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രി കിടക്കയിൽ വച്ച് കീഴ്‌പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. അറസ്റ്റിലായ ശേഷം ഇയാൾക്കെതിരെ മറ്റു നിരവധി സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ആത്മീയ കച്ചവടത്തിന്റെ മറവിൽ ഇയാൾ നിരവധി സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് പരാതികൾ ഉയർന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു. ഇടുക്കി സിഐ സുമതിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post