വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ ശിവശങ്കരൻ എത്താൻ ഇനി അധികം താമസമുണ്ടാവില്ലെന്ന് ബാഗേശ്വർ ധാം തലവൻ ധീരവേന്ദ്ര ശാസ്ത്രി. നന്ദി കേശൻ അവിടെയുണ്ട്. ശിവഭഗവാൻ പ്രത്യക്ഷപ്പെടുമെന്ന് ഉപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു,
നിങ്ങൾ കോടതി ഉത്തരവിനെ ചോദ്യം ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് സ്വയം വിശ്വാസമില്ല എന്നാണ്. കാരണം ജുഡീഷ്യറി സ്വതന്ത്രമായി പ്രവർത്തിക്കുന്നു, ഒരു പാർട്ടിക്കും കീഴിലല്ല. കൂടാതെ, ജ്ഞാനവാപ്പിയിൽ വിധി ഉണ്ടായിട്ടില്ല. കോടതി തഹ്ഖാന തുറക്കാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാസ് കുടുംബം ആരാധിച്ചിരുന്നയിടം 1992 ൽ അടച്ചുപൂട്ടി. എന്നാൽ ശങ്കർ ജി തീർച്ചയായും ഉയർന്നുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.









