സന: ഹൂതി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ തച്ചു തകർത്ത് വെറും മണിക്കൂറുകൾക്കുള്ളിലാണ് യമനിലെ ഇറാഖി നിയന്ത്രണത്തിൽ ഉളള ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ അമേരിക്കയും സഖ്യ ശക്തികളും ആക്രമണം കടുപ്പിച്ചത്.
ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളെ തകർക്കാനും അവരുടെ പ്രവർത്തനം പൂർണ്ണമായും നിർത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് ഈ ആക്രമണങ്ങൾ എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ പറഞ്ഞു.
സിറിയയിലെയും ഇറാഖിലെയും ഏഴ് സൈറ്റുകളിൽ ഇറാനിയൻ സൈന്യത്തിനും അവർ പിന്തുണയ്ക്കുന്ന മിലിഷ്യകൾക്കുമെതിരെ അമേരിക്ക തുടർച്ചയായി സൈനിക ആക്രമണം നടത്തി 24 മണിക്കൂറിന് ശേഷമാണ് വടക്കൻ യെമനിലെ 13 സൈറ്റുകളിൽ 36 ഹൂതി ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടന്നത്.
എന്നാൽ ജോർദാനിൽ മൂന്ന് അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയ ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമായാണ് വെള്ളിയാഴ്ച ഇറാഖിലും സിറിയയിലും നടന്ന നടന്ന ആക്രമണങ്ങളെന്നും അതും ഇന്നത്തെ യമൻ ആക്രമണവും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നും ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ പിന്തുണയ്ക്കുന്ന തീവ്ര വാദ സംഘങ്ങൾക്കെതിരെ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഇനി പ്രതീക്ഷിക്കാമെന്നും അതിൽ ആദ്യത്തേതാണിതെന്നും ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി
Discussion about this post