ലഖ്‌നൗ: കോൺഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോദോ ന്യായ് യാത്രയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമതാ ബാനർജിക്ക് ശേഷം ഇത്തരത്തിൽ പ്രതികരിക്കുന്ന രണ്ടാമത്തെ നേതാവായിരിക്കുകയാണ് ഇതോടു കൂടി അഖിലേഷ് കുമാർ. നേരത്തെ ഭാരത് ജോഡോ യാത്ര ബംഗാളിൽ പ്രവേശിച്ചപ്പോ തന്നെ അറിയിച്ചില്ലെന്ന് മമതാ ബാനർജിയും പരാതി പറഞ്ഞിരുന്നു.
വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി പ്രതിപക്ഷം ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് അഖിലേഷ് യാദവിന്റെ പരാമർശം ഇപ്പോൾ പുറത്ത് വന്നത്.
ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോൾ പങ്കെടുക്കുന്നതിനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് , “പല വലിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് , പക്ഷേ ഞങ്ങളെ ആരും ക്ഷണിച്ചിട്ടില്ല എന്ന പരാതിയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.
മണിപ്പൂരിൽ ആരംഭിച്ച് മുംബൈയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ ജാർഖണ്ഡിലാണുള്ളത്. യാത്ര ഇതിനകം അഞ്ച് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു.
എന്നാൽ അബദ്ധം മനസിലാക്കിയ കോൺഗ്രസ് പാർട്ടി ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി, അന്തിമ പരിപാടി ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാൻ പാർട്ടി തയ്യാറാണെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ വന്ന് നിൽക്കുമ്പോൾ രാഹുൽ ഗാന്ധി നടത്തുന്ന യാത്ര കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വലിയ വിമർശനങ്ങളാണ് നേരിടുന്നത്. എന്നിട്ടു പോലും, യാത്രയുടെ വിശദാംശങ്ങൾ സഖ്യ കക്ഷികളെ കൂടെ അറിയിക്കുന്നില്ലെന്ന് തന്ത്രപരമായും സംഘടനാ പരമായും എത്ര മാത്രം പരാജയമാണ് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇൻഡി മുന്നണി എന്നാണ് വ്യക്തമാക്കുന്നത്
Discussion about this post