കാസർകോട്: ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്. തമിഴ്നാട് സ്വദേശികളാണ് ഇവർ.
മൂന്ന് ദിവസം മുൻപാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
Discussion about this post