ന്യൂഡല്‍ഹി:മാനന്തവാടിയില്‍ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകമായ ബിന്ദു മില്‍ട്ടനാണ് പരാതി നല്‍കിയത്. തണ്ണീര്‍ കൊമ്പനെ മയക്കുമരുന്ന് വച്ച് പിടിക്കുന്നതില്‍ വനംവകുപ്പിനും പോലീസിനും വീഴ്ച്ച സംഭവിച്ചു എന്ന് പറഞ്ഞാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു.
തണ്ണീര്‍ കൊമ്പനെ പിടിച്ച് കാടു കയറ്റുന്ന ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വനം വകുപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പില്‍ വച്ചാണ് ആന ചരിഞ്ഞത്.
തണ്ണീര്‍ കൊമ്പന്റെ മരണകാരണം സംബന്ധിച്ച് കര്‍ണ്ണാടക-കേരള ഫോറസ്റ്റ് വിഭാഗങ്ങള്‍ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ആനയുടെ പിന്‍ഭാഗത്തെ മുഴയില്‍ നിന്നുണ്ടായ അണുബാധ ആന്തരിക അവയവങ്ങളെയും ശ്വാസകോശത്തെയും ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് കേരള വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ചെറിയ ഇടവേളയില്‍ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീര്‍ക്കൊമ്പന്‍. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിത് കൊണ്ടാണ് ആന ചരിയാന്‍ കാരണം എന്നാണ് കര്‍ണാടക വനം വകുപ്പിന്റെ നിലപാട്. ഒരാഴ്ച്ചയ്ക്കകം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരും.












