പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ നിരവധി പേർ പീഡനത്തിന് ഇരയാക്കിയതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചത്. പീഡന ശേഷം പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയിൽ നിരവധി പേർക്ക് അയച്ചു നൽകിയതായും പരാതിയിൽ സൂചിപ്പിക്കുന്നു.
16 വയസ്സുകാരി ആയ പെൺകുട്ടി സ്കൂളിൽ പോകാൻ സ്ഥിരമായി വിമുഖത കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ കുട്ടിയെ കൗൺസിൽ ഇങ്ങനെ വിധേയ ആക്കുകയായിരുന്നു. ഇതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തിറഞ്ഞത്. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പോലീസിനെ വിവരമറിയിക്കുന്നത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സംഭവത്തിൽ പ്രതികളായ 18 പേർക്കെതിരെ കേസെടുത്തു. ചിറ്റാർ സ്വദേശിയായ ഇൻസ്റ്റാഗ്രാം സുഹൃത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയായിരുന്നു. ഈ ചിത്രങ്ങൾ ലഭിച്ചവരും കുട്ടിയെ സമൂഹമാദ്ധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയായിരുന്നു. കേസിലെ പ്രധാന പ്രതികളെ കസ്റ്റഡിയിൽ എടുത്തതായും മറ്റുള്ളവരെ ഉടൻതന്നെ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post