ന്യൂഡല്‍ഹി:സ്വന്തം വീട്ടില്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍. 31 കാരിയായ ശ്വേതയെയാണ് പോലീസ് അറസ്റ്റ് ചെയ്യതത്. ഡഹിയിലെ ഉത്തം നഗറിലാണ് സംഭവം. ലക്ഷക്കണക്കിന് വിലയുള്ള സ്വര്‍ണവും വെള്ളി ആഭരണങ്ങളും 25,000 രൂപയുമാണ് കവര്‍ന്നത്. അമ്മയായ കമലേഷി സഹോദരിയെ കൂടുതല്‍ സ്നേഹിച്ചു’ എന്ന കാരണത്താലാണ് ശ്വേത മോഷണം നടത്താന്‍ തീരുമാനിച്ചത് എന്ന് പോലീസ് പറഞ്ഞു.
സഹോദരിയുടെ കല്യാണത്തിനായി സുക്ഷിച്ച ആഭരണങ്ങളാണ് ശ്വേത മോഷ്ടിച്ചത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ശ്വേതയുടെ ആഭരണങ്ങളും , പണവും കൂടെ മോഷ്ടിക്കുകയും ചെയ്തു. ആരും വീട്ടില്‍ ഇല്ലാത്ത സമയത്ത് ശ്വേത താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് കയറുകയായിരുന്നു. പിടിയിലാകാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് ശ്വേത വീട്ടിലേക്ക് എത്തിയത്. .അലമാര താക്കോല്‍ ഉപയോഗിച്ച് തുറക്കുകയും ,ആഭരണങ്ങളും പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
വീട്ടില്‍ തിരച്ചെത്തിയ കുടുബാംഗങ്ങള്‍ക്ക് സ്വര്‍ണം നഷ്ട്ടപെട്ടതായി വ്യക്തമായി, ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി. പോലീസിന്റെ പരിശോധനയില്‍ പുറത്തു നിന്നു വന്ന് മോഷണം നടന്നതായുള്ള ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച സംഘം ബുര്‍ഖ ധരിച്ച ഒരു സ്ത്രീ സംശയാസ്പദമായി വീട്ടിലേക്ക് കയറുന്നത് കണ്ടെത്തി. പോലീസിന്റെ തുടരന്വേഷണത്തില്‍ ശ്വേതയാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു
Discussion about this post