റാഞ്ചി:വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഇഡി കസ്റ്റഡിയില്‍ നിന്നുമെത്തി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കസ്റ്റഡിയില്‍ എടുത്ത മുക്തി മോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറന്‍ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണെമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അതേ തുടര്‍ന്നാണ് വോട്ടിന് നിയമസഭയില്‍ എത്തിയത്. വിശ്വാസപ്രമേയത്തിന് മുന്നോടിയായി ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ സഭയെ അഭിസംബോധന ചെയ്തു.
രണ്ട് ദിവസത്തെ ഝാര്‍ഖണ്ഡ് നിയമസഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. പുതുതായി അധികാരമെറ്റ ചമ്പായി സോറന്‍ ഇന്‍ ഡി സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാനുള്ള ശ്രമത്തിലാണ്.സംസ്ഥാനത്തെ നിയമസഭയില്‍ 29 അംഗങ്ങളാണ് ജെഎംഎമ്മിനുള്ളത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 17ഉം ആര്‍ജെഡിക്കും സിപിഐ (എംഎല്‍)യ്ക്കും ഓരോ സീറ്റ് വീതവും 81 അംഗ നിയമസഭയിലുണ്ട്. 43 പേരുടെ പിന്തുണയോടെ ചാമ്പയ് സോറന്‍ സര്‍ക്കാരിന് വോട്ടെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് ജെഎംഎം പ്രതീക്ഷിക്കുന്നത്.
കള്ളപണ കേസില്‍ ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടും എന്ന ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജി വച്ചത്. രാജിക്ക് പിന്നാലെ ചമ്പായ് സോറന്റ നേതൃത്വത്തിലുള്ള ഇന്‍ ഡി മുന്നണിയിലുള്ള 48 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു .ഇതേ തുടര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ ചമ്പായ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചു. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Discussion about this post