ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ആദ്യ മാസത്തിൽ തന്നെ വിനോദസഞ്ചാരികളുടെ വരവിൽ മാലിദ്വീപിനെ മറികടന്ന് ശ്രീലങ്ക.ചൈനാ അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയ്‌സു അധികാരത്തിൽ എറിയതിനെ തുടർന്നാണ് ഇന്ത്യയുമായുള്ള നിലപാടിൽ മാലിദ്വീപ് മാറ്റം വരുത്തിയത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ മറുപടി കൊടുത്ത ഇന്ത്യ, മാലിദ്വീപിന് പകരം മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കും എതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങളെ തുടർന്ന് അനവധി പേരാണ് ബോയ്‌കോട്ട് മാലിദ്വീപ് ക്യാമ്പയിനുമായി മുന്നോട്ട് പോയത്. ഇതിനെ തുടർന്ന് അനവധി പേരാണ് നിലവിൽ തീരുമാനിച്ച യാത്രകൾ ക്യാൻസൽ ആക്കുകയോ പോകാൻ ഉദ്ദേശിച്ചവ വേണ്ടെന്ന് വെക്കുകയോ ചെയ്തത്. എന്നാൽ ഇതിലൂടെ കോളടിച്ചത് ഇപ്പോൾ ശ്രീലങ്കയ്ക്കാണ്. മാലിദ്വീപിലേക്ക് പോകേണ്ടിയിരുന്ന വലിയ പണമാണ് ഇപ്പോൾ സാമ്പത്തികമായി തകർന്നിരിക്കുന്നു ശ്രീലങ്കയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം ജനുവരിയിലെ 13,759 ൽ നിന്ന് 2024 ജനുവരിയിൽ 34,399 ആയി ഇരട്ടിയിലധികമായി വർദ്ധിച്ചു. ഇതിനു വിപരീതമായി, മാലിദ്വീപിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുമുണ്ടായി
Discussion about this post