ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ കസ്റ്റഡിയില്‍. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്.
ആക്രമണത്തില്‍ പാക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണ് ഇന്ത്യ കൈമാറിയത്. ഇന്ത്യന്‍ സേന വധിച്ച ആറു ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും ഭീകരര്‍ ഫോണില്‍ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.
അതേ സമയം പതിവ് തെറ്റിച്ച് പാക്കിസ്ഥാന്‍ ഇന്ത്യ കൈമാറിയ തെളിവുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. സാധാരണഗതിയില്‍ പാകിസ്ഥാനില്‍ നിന്ന് ഇത്തരം നടപടികള്‍ ഉണ്ടാവാറില്ലായിരുന്നു.
ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍പ്രധാനമന്ത്രി നവാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.എസ്.ഐയും സൈന്യത്തിലെ ഭീകരവാദ വിരുദ്ധവിഭാഗവും ചേര്‍ന്നാണ് അന്വേഷണം നടത്തുക.
നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സുരക്ഷാ ഉപദേഷ്ടാവ് നാസില്‍ ജാന്‍ജുവ, മന്ത്രിമാരായ നിസാര്‍ അലി ഖാന്‍, ഇസ്ഹാഖ് ധര്‍, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
Discussion about this post