ദുബായ്:കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി തരുന്നവര്‍ക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലാണ് വിചിത്ര സംഭവം. കഡില്‍സ് എന്ന് പേരുള്ള മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള നായക്കുട്ടിയെയാണ് കാണാതായത്.
എമിറേറ്റ്സ് എയര്‍ലൈന്‍സ് ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ പെറ്റ് റീലൊക്കേഷന് കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് നായയെ കാണാതായത്. കമ്പനിയിലെ ജീവനക്കാര്‍ നായയെ പിന്തുടര്ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
നായയെ ആരെങ്കിലും എടുത്തു കൊണ്ടു പോയതാണോ , ഓടി പോയതാണോ എന്നുള്ള കാര്യങ്ങള്‍ ഒന്നും വ്യക്തമല്ല. കുറെ തിരഞ്ഞെങ്കിലും നായക്കുട്ടിയെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പാരിതോഷികം പ്രാഖ്യാപിച്ച് ഉടമ പോസറ്റ് പങ്ക് വച്ചത്. നായയെ കണ്ട് പിടിച്ച് തിരികെ നല്കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post