ന്യൂഡൽഹി; എൻസിപി ശരത് പവാർ പക്ഷത്തിന് ഇനിമുതൽ പുതിയ പേര്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ മൂന്ന് പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പേര് അംഗീകരിച്ചത്.. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരത് പവാർ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരത് റാവു പവാർ എന്നിവയായിരുന്നു പവാർ നിർദ്ദേശിച്ച മറ്റു പേരുകൾ.
യഥാർത്ഥ എൻ സി പി അജിത് പവാർ നയിക്കുന്ന വിഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ശരദ് പവാറിന്റെ വിഭാഗത്തിനോട് പുതിയ പേര് നിർദേശിക്കാനും നിർദേശിച്ചു.നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ പേരിന് പുറമെ, ചിഹ്നം തിരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്നങ്ങളും അദ്ദേഹം കമ്മീഷന് കൈമാറിയിരുന്നു . ഉദയസൂര്യൻ, ആൽമരം, ചായക്കപ്പ് എന്നിവയാണ് പാർട്ടി സമർപ്പിച്ചിരിക്കുന്ന ചിഹ്നങ്ങൾ. എൻസിപിയുടെ യഥാർഥ ചിഹ്നമായ ക്ളോക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചിരുന്നു.
Discussion about this post