ന്യൂഡൽഹി: തദ്ദേശവാസികൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന തരത്തിൽ നഗരങ്ങളുടെയും വ്യവസായ മേഖലകളുടെയും 6-7 കിലോമീറ്റർ ചുറ്റളവിൽ ടോൾ പ്ലാസകൾ നിർമിക്കുന്നത് സർക്കാർ ഒഴിവാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച രാജ്യസഭയിൽ പറഞ്ഞു. ദേശീയ പാതകളിൽ ജിപിഎസ് അധിഷ്ഠിത ടോളിംഗ് ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ടോൾ പ്ലാസ കാരണം വിശാഖപട്ടണത്ത് പ്രദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ബിജെപി എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതിൻ ഗഡ്കരി.
യുപിഎ സർക്കാരിൻ്റെ കാലത്ത് നഗരപ്രദേശങ്ങളോട് ചേർന്ന് ടോൾ പ്ലാസകൾ സ്ഥാപിക്കാൻ അനുവദിക്കുകയും പിന്നീട് ടോൾ പിരിവിൻ്റെ ചുമതല സ്വകാര്യ പ്ലേറ്റുകൾക്ക് നൽകുകയും ചെയ്തു. അതിനാൽ ഇപ്പോൾ ഏതാനും കിലോമീറ്ററുകൾ മാത്രം ജോലിക്ക് പോകുന്നവർ ടോൾ നൽകേണ്ടി വരുന്ന അവസ്ഥയുണ്ട് . ഇത് ശരിയല്ല എന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങൾ ഇപ്പോൾ ഈ ടോൾ പ്ലാസകൾ പിരിച്ചു വിട്ടാൽ ആ സ്വകാര്യ കമ്പനികൾ അവകാശവാദം ഉന്നയിക്കും, ഞങ്ങൾ നഷ്ടപരിഹാരം നൽകേണ്ടി വരും. ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. അത് കൊണ്ട് തന്നെ നഗരങ്ങളിൽ നിന്ന് 6-7 കിലോമീറ്റർ ചുറ്റളവിൽ ടോൾ പ്ലാസകൾ ഇനി വരില്ലെന്ന് ഞങ്ങൾ ഞങ്ങൾ ഉറപ്പാക്കുന്നുണ്ട് , അദ്ദേഹം പറഞ്ഞു.
Discussion about this post