ലക്നൗ: രാജ്യമെമ്പാടുമുള്ള എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിഎച്ച്പിയുടെ തീരുമാനം. എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘടന തീരുമാനിച്ചതായി വിഎച്ച്പി വക്താവ് ശാരദ് ശര്‍മ്മയാണ് വ്യക്തമാക്കിയത്.
രാമനവമി ദിനമായ ഏപ്രില്‍ 15ന് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന രാമ മഹോല്‍സവം ആരംഭിക്കും. ഈ ദിവസങ്ങളില്‍ രാമനെ എല്ലാ ഗ്രാമങ്ങളിലും ആരാധിക്കും. 1.25 ലക്ഷം ഗ്രാമങ്ങളില്‍ ആഘോഷം നടത്താനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. രാമ മഹോല്‍സവത്തിന് ആരാധിക്കുന്ന രാമ വിഗ്രഹങ്ങള്‍ ആരാധനയ്ക്ക് ശേഷം ഗ്രാമങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് വി.എച്ച്.പി തീരുമാനം.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post