എറണാകുളം : ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആനയെ എതിർശയിൽ വന്ന വാഹനം ഇടിച്ചു. ആന സഞ്ചരിച്ചിരുന്ന വഴിയുടെ എതിർ ദിശയിലൂടെ വന്ന ഗ്യാസ് കയറ്റി കൊണ്ടുവന്നിരുന്ന ലോറിയാണ് ആനയുടെ കൊമ്പിൽ ഇടിച്ചത്. അപകടത്തെത്തുടർന്ന് ആനയുടെ ഒരു വശത്തെ കൊമ്പ് തെറിച്ചു പോയി.
മൂത്തകുന്നം – പറവൂർ ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവിൽ ആയിരുന്നു അപകടം നടന്നത്. കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയ്ക്കാണ് അപകടം പറ്റിയത്. 20 വയസ്സ് പ്രായമുള്ള കൊമ്പനാനയാണ് കുട്ടികൃഷ്ണൻ. ആനയെ കൊടുങ്ങല്ലൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തെ തുടർന്ന് ആനയുടെ ഒരു വശത്തെ കൊമ്പ് പൂർണമായും തെറിച്ചു പോവുകയായിരുന്നു. കൊമ്പ് ഊരിപ്പോയ ഭാഗത്ത് നിന്നും അമിതമായ രക്തസ്രാവം ഉണ്ടായതോടെ ആന തളർന്നു. തുടർന്ന് ഉടൻതന്നെയാണ് ചാവക്കാട് മണത്തലയിൽ എത്തിച്ച അടിയന്തര ചികിത്സ നൽകി. അപകടം ഉണ്ടാക്കിയ ഗ്യാസ് ലോറി അമിതവേഗതയിൽ ആയിരുന്നു എന്നും അപകടത്തിനുശേഷം നിർത്താതെ പോയെന്നും പരാതിയുണ്ട്.
Discussion about this post