മുംബെെ; ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് ചെയ്തില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം ഷമി സജ്‌ദ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും വിവാദങ്ങളെ കുറിച്ച് ചിന്തിച്ച് അവസാന നിമിഷം പിന്മാറിയതായി പാക് ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. ഇതിലാണ് ഷമി വിശദീകരണവുമായി രംഗത്തെത്തിയത്.
എനിക്ക് സജ്‌ദ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുന്നവരുണ്ടായിരുന്നു, പക്ഷേ ചെയ്തില്ല. ചിലർ രാജ്യത്തെകുറിച്ചും, മറ്റുചിലർ എൻ്റെ ജാതിയെക്കുറിച്ചും പറഞ്ഞു. എൻ്റെ ബൗളിംഗിനെ അഭിനന്ദിക്കുന്നതിനുപകരം ആളുകൾ ആ വിവാദം ഉയർത്തിക്കാട്ടി”ഷമി പറഞ്ഞു
ഞാൻ തുടർച്ചയായി അഞ്ചാമത്തെ ഓവർ എറിയുകയായിരുന്നു, ഞാൻ കരുതുന്നു, എൻ്റെ കഴിവിനപ്പുറമുള്ള പ്രയത്നത്തോടെയാണ് ഞാൻ പന്തെറിയുന്നത്. ഞാൻ ക്ഷീണിതനായിരുന്നു. പന്ത് പലപ്പോഴും എഡ്ജ് അടിച്ചുകൊണ്ടിരുന്നു, അതിനാൽ ഒടുവിൽ ആ അഞ്ചാം വിക്കറ്റ് കിട്ടിയപ്പോൾ ഞാൻ മുട്ടുകുത്തി. ആരോ എന്നെ തള്ളിയതിനാൽ ഞാൻ കുറച്ച് മുന്നോട്ട് നീങ്ങി. ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എനിക്ക് സജ്‌ദ ചെയ്യണമെന്ന് ആളുകൾ കരുതി, പക്ഷേ ചെയ്തില്ല. എനിക്ക് അവർക്ക് ഒരു ഉപദേശമേ ഉള്ളൂ, ദയവായി ഇത്തരം പ്രചരണം നിർത്തുക.
ശ്രീലങ്കൻ ബാറ്റർ കസുൻ രജിതയെ പുറത്താക്കിയ ശേഷം മുട്ടുകുത്തിയതിൻ്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയ ഷമി, കള്ളം പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
നിങ്ങൾ പാകിസ്താനെയാണ് ഏറ്റവും കൂടുതൽ ആക്ഷേപിക്കുന്നത്) എന്ന് അവതാരകൻ പറഞ്ഞപ്പോൾ “ഇത് എൻ്റെ രക്തത്തിലുള്ളതാണെന്ന്” ഷമി പറഞ്ഞു
Discussion about this post