തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ച് ഉത്തരവായി. 1000 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ആശാ വർക്കർമാരുടെ ഓണറേറിയം 7000 രൂപയായി ഉയർന്നു. 1000 രൂപയായിരുന്ന ഓണറേറിയം ഘട്ടം ഘട്ടമായി ഉയർത്തിയാണ് ഇപ്പോൾ 7000 രൂപയിലെത്തിയത്. കേരളത്തിൽ വിവിധ മേഖലകളിൽ നിന്നായി 26,125 ആശാ വർക്കർമാർ ആണ് സേവനമനുഷ്ഠിക്കുന്നത്. ഇവർക്കെല്ലാം ഗുണഫലം ലടിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഇതിന് പുറമേ വിവിധ പദ്ധതികളിൽ നിന്നായി ഇൻസെന്റീവുകളും ലഭിക്കും. 7000 രൂപക്ക് പുറമേ പ്രതിമാസ ഇൻസെന്റീവ് ആയി 200 രൂപ ലഭിക്കും. ഇത് കൂടാതെ, വിവിധ സ്‌കീമുകളിലൂടെ 1500 രൂപ മുതൽ 3000 രൂപയും ലഭിക്കും. ആശ സോഫ്റ്റുവയർ വഴി ഇവരുടെ അക്കൗണ്ടുകളിലേക്കാണ് തുക നൽകി വരുന്നത്.
2007 മുതലാണ് സംസ്ഥാനത്ത് ആശ പദ്ധതി നടപ്പിലാക്കിയത്. മാതൃ- ശിശു സംരക്ഷണം, പ്രാഥമിക വൈദ്യസഹായം, ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ ആരോഗ്യ സേവനങ്ങഹ ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് ആശാ വർക്കർമാർ നൽകിവരുന്നത്.
Discussion about this post