മലപ്പുറം: നിലമ്പൂരിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ മുങ്ങി മരിച്ചു. കരുളായി നെടുങ്കയം സ്വദേശിനകളായ ഫാത്തിമ മുർഷിന, ആയിഷ റുദ എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടത്. നടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിദ്യാർത്ഥികളെ വേഗം രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ മുർഷിന. ആയിഷ റുദ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കോട്ടയ്ക്കൽ എംഎസ്എംഎച്ച്എസ്എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാർത്ഥികളാണ് ഇരുവരും.
Discussion about this post