ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയെ കണ്ടെത്തി ശാസ്ത്രലോകം.ടിബറ്റൻ ബുദ്ധ സന്യാസിയായ മാത്യു റിക്കാർഡാണ്(77) ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനെന്ന് ശാസ്ത്രം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെയാണ് തെളിയിച്ചിരിക്കുന്നത്.
വിസ്‌കോൺസിൻ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റുകളാണ് മാത്യു റിക്കോർഡിൻറെ സന്തോഷം എത്രയാണെന്ന് അളന്നത്. അതിനായി അവർ അദ്ദേഹത്തിൻറെ തലയോട്ടിയിൽ 256 സെൻസറുകൾ ഘടിപ്പിച്ചു. തുടർന്ന അദ്ദേഹം ധ്യാനിക്കുമ്പോൾ മസ്തിഷ്തത്തിൻറെ പ്രവർത്തനം രേകപ്പെടുത്തി. ധ്യാന വേളകളിൽ അദ്ദേഹത്തിൻറെ മസ്തിഷ്‌കം, ഗാമാ തരംഗങ്ങളുടെ ഒരു തലം ഉത്പാദിപ്പിക്കുന്നത് ഗവേഷകർ കണ്ടെത്തി. ഇവയുടെ പഠനത്തിലൂടെ അദ്ദേഹത്തിൻറെ മസ്തിഷ്തം സന്തോഷത്തിനുള്ള അസാധാരണമായ താത്പര്യവും നിഷേധാത്മകതയോടുള്ള കുറഞ്ഞ പ്രവണതയും പ്രകടിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. പരമാനന്ദം നേടുന്നതിൻറെ രഹസ്യം ധ്യാനമാണെന്ന് മാത്യു റിക്കാർഡും പറയുന്നു.
പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ പരേതനായ ജീൻ-ഫ്രാങ്കോയിസ് റെവലിന്റെയും ചിത്രകാരിയായ ടിബറ്റൻ ബുദ്ധ സന്യാസിനി യാഹ്നെ ലെ ടൗമെലിൻറെയും മകനായി 1946 ലാണ് മാത്യു റിക്കാർഡിന്റെ ജനനം. 1972-ൽ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മോളിക്യുലാർ ജനിതകശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി. തുടർന്ന് അദ്ദേഹം തന്റെ ശാസ്ത്രജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ബുദ്ധമതം പിന്തുടരാൻ തീരുമാനിച്ചു. 2000-ൽ റബ്ജാം റിൻപോച്ചെയുമായി സഹകരിച്ച് സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ കരുണ-ഷെച്ചനൊപ്പം കിഴക്കൻ മേഖലയിൽ നടത്തിയ മാനുഷിക പ്രവർത്തനത്തിന് ഫ്രഞ്ച് നാഷണൽ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചു . 1989 മുതൽ, 14-ാമത് ദലൈലാമയുടെ ഫ്രഞ്ച് വ്യാഖ്യാതാവായി അദ്ദേഹം പ്രവർത്തിച്ചു












Discussion about this post