തിരുവനന്തപുരം: പേയാട് കാരാംകോണത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആദർശ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റു. അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബിയർ ബോട്ടിൽ പൊട്ടിച്ചാണ് യുവാവിനെ കുത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചു.
കഴിഞ്ഞ വർഷം ക്ഷേത്രോത്സവത്തിന് മൈക്ക് സെറ്റ് വയ്ക്കുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.








